സഞ്ജു എന്ന തിരമാല ഇംഗ്ലണ്ട് തീരത്തേയ്ക്ക് ആഞ്ഞടിച്ച ദിവസത്തിനായിരുന്നു മുംബൈ വാങ്കഡെ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനമായിരുന്നു ട്വന്റി-ട്വന്റി സെമിഫൈനലിൽ ഏറ്റവും ശ്രദ്ധ നേടിയത്.
മുംബൈയിലെ സ്റ്റേഡിയം ചേട്ടാ വിളികളാൽ സഞ്ജുവിനെ എതിരേറ്റത് അലയടികൾ പോലെയായിരുന്നു. കാണികൾക്കപ്പുറം സെലിബ്രിറ്റി ഗാലറിയിൽ സഞ്ജുവിനായും ഇന്ത്യയ്ക്കായും ആർപ്പുവിളിക്കാനെത്തിയത് ബോളിവുഡ് താരങ്ങളുടെ നീണ്ട നിരയായിരുന്നു.